പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

April 4, 2019 0 By Editor

പത്തനംതിട്ട : പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്ത് പുതുക്കിയ പത്രികയാണ് നല്‍കിയത്. അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കിയത്.

ആദ്യം നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ 20 കേസുകളുണ്ടെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കിയത്.