കനത്തനാശം വിതച്ച്‌ കൊണ്ട് ഫോനി ചുഴലിക്കാറ്റ്  ഒഡീഷ തീരത്ത്; 3 മരണം

കനത്തനാശം വിതച്ച്‌ കൊണ്ട് ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത്; 3 മരണം

May 3, 2019 0 By Editor

ഫോണി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. കനത്തനാശം വിതച്ച്‌ കൊണ്ട് ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരങ്ങളില്‍ ശക്തമായി ആഞ്ഞടിച്ചു. ഫോനി ചുഴലിക്കാട്ടിനെ തുടര്‍ന്ന് 3-ള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ട്. 11 മണിയോടെ പുരിയില്‍ കാറ്റെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുക. 11 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു.