സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 59  ആയി;ഒന്നേമുക്കാല്‍ ലക്ഷം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 59 ആയി;ഒന്നേമുക്കാല്‍ ലക്ഷം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍

August 11, 2019 0 By Editor

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 59 ആയി. വയനാട് മേപ്പാടി പുത്തുമലയില്‍ കാണാതായ 18 പേരില്‍ ഒമ്പത് പേരുടെ മൃതദേഹം കണ്ടെത്തി. ഒമ്പത് പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച മലപ്പുറം ജില്ലയിലെ പോത്ത്കല്ല് കവളപ്പാറയില്‍ ഇനി 56 പേരെയാണ് കണ്ടെത്താനുള്ളത്. ഇതില്‍ ഇരുപതിലധികം കുട്ടികളാണ്. മണ്ണിനടയില്‍പ്പെട്ടെന്ന് സംശയിക്കുന്ന 63 പേരില്‍ പേരുടെ കവളപ്പാറയില്‍ ഇന്ന് ഒമ്പത് പേരുടെ മൃതദേഹം കണ്ടെടുത്തു.ഒന്നേമുക്കാല്‍ ലക്ഷം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടന്നാണ് റിപോർട്ടുകൾ.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam