
കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവടക്കം മൂന്നുപേര്‍ അറസ്റ്റില്‍
October 13, 2019കണ്ണൂര്‍: കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുകയും സമൂഹ്യ മാധ്യങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത കണ്ണൂര്‍ ഡിവൈഎഫ്ഐ നേതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ നേതാവ് ആലോളതില്‍ ജിഷ്ണു, തൈപറമ്പില്‍ ലിജിന്‍, കുണ്ടന്‍ചാലില്‍ രമിത്ത് എന്നിവരെ ചൊക്ലി പോലീസ് പിടികൂടുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് നേതാവിനെയും സംഘത്തെയും പൊലീസ് പിടികൂടിയത്. ഇവരുടെ വീടുകളില്‍ പ്രത്യേക നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് മൂന്ന് പേരും പിടിയിലായത്.
ഇന്റര്‍നെറ്റിലെ അശ്ലീല വെബ്സൈറ്റുകളില്‍ കുട്ടികളുടെ വീഡിയോകള്‍ മാത്രമാണ് ഇവര്‍ കണ്ടിരുന്നതെന്നും അവ ഫോണില്‍ സൂക്ഷിച്ച് വാട്ട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.