കരമനയിലെ ദുരൂഹ മരണ പരമ്പരയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

October 26, 2019 0 By Editor

തിരുവനന്തപുരം;  കരമനയിലെ ദുരൂഹ മരണ പരമ്പരയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കരമന കാലടി ഗോപിനാഥന്‍ പിള്ളയുടെയും കുടുംബത്തിന്റെയും മരണത്തിലാണ് കേസെടുത്തുത്. കുടുംബത്തിലെ ഏഴ് പേര്‍ 15 വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഗോപിനാഥന്ടെ ബന്ധു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗോപിനാഥന്‍ പിള്ളയുടെ 50 കോടിയില്‍ അധികം വരുന്ന സ്വത്തുക്കള്‍ മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് കൂടുതൽ സംശയങ്ങൾക്കു ഇടനൽകിയിരുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam