യു.എ.പി.എ: സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍

യു.എ.പി.എ: സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍

November 2, 2019 0 By Editor

കോഴിക്കോട്​: ലഘുലേഖകള്‍ കൈവശം വെച്ചതി​നും മാവോവാദി ബന്ധമാരോപിച്ചും പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികളെ യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ്‌ പ്രിവന്‍ഷന്‍ ആക്‌ട്‌) പ്രകാരം അറസ്​റ്റ്​ ചെയ്തു.ഒളവണ്ണ മൂര്‍ക്കനാട് ത്വാഹ ഫസല്‍ (24) തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരെയാണ് പന്തീരാങ്കാവ്​ പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്​. യു.എ.പി.എയിലെ 20,32, 39 വകുപ്പുകള്‍ പ്രകാരമാണ്​ കേസ്‌. യു.എ.പി.എ   കോടതി കൂടിയായ കോഴിക്കോട്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി എം.ആര്‍ അനിതക്ക്​ മുമ്ബാകെ ഹാജരാക്കിയ ഇരുവരെയും 15 ദിവസത്തേക്ക്​ റിമാന്‍ഡ്‌ ചെയ്‌തു. ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും

. ​