
അയോധ്യ വിധിയ്‌ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി പോലീസ് കസ്റ്റഡിയിലെടുത്തു
November 16, 2019കണ്ണൂര്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ വെല്ലുവിളിച്ച് അയോധ്യ വിധിയ്‌ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ഉമ്മന്‍ ചിറ സ്വദേശികളായ വി.സി താജുദ്ദീന്‍ . ഇന്‍ഷാദ് എന്നിവരാണ് പിടിയിലായത്. കതിരൂര്‍ അഞ്ചാം മൈലിലെ ജുമാ അത്ത് പള്ളിയ്ക്ക് സമീപം വച്ചാണ് ഇവര്‍ പിടിയിലായത്.
ഇവരില്‍ നിന്നും കത്തികളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു .ബാബറി വിധി കടുത്ത നീതി നിഷേധം നീതിയുടെ പുനഃസ്ഥാപനത്തിനായി ശബ്ദമുയര്‍ത്തുക ‘ എന്ന ലഘുലേഖയാണ് വിതരണം ചെയ്യത്. നേരത്തെയും സുപ്രീംകോടതി വിധിക്കെതിരെ കണ്ണുരില്‍ പ്രതിഷേധ പ്രകടനം നടത്തിയ എസ്ഡിപിക്കെതിരെ കേസെടുത്തിരുന്നു. വിലക്ക് ലംഘിച്ച് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തത്.