ഗര്‍ഭിണികള്‍ക്കുള്ള ഇ.എസ്.ഐ സഹായം 5000 രൂപയില്‍ നിന്ന് 7500 രൂപയായി

ഗര്‍ഭിണികള്‍ക്കുള്ള ഇ.എസ്.ഐ സഹായം 5000 രൂപയില്‍ നിന്ന് 7500 രൂപയായി

February 15, 2020 0 By Editor

തിരുവനന്തപുരം: ഗര്‍ഭിണികള്‍ക്ക് ഇ.എസ്.ഐ ആശുപത്രികള്‍ക്ക് പുറത്ത് ചികിത്സ നടത്താനുള്ള സഹായധനം 5000 രൂപയില്‍ നിന്ന് 7500 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംങ്‌വാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇ.എസ്.ഐ കോര്‍പറേഷന്‍ യോഗം തീരുമാനിച്ചു.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്തുശതമാനം സംവരണം ഇഎസ്‌ഐ കോര്‍പ്പറേഷനും നടപ്പാക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇ.എസ്.ഐ. മെഡിക്കല്‍ സ്ഥാപനങ്ങളിലൊക്കെ ഇതു നടപ്പാവും.

കേരളത്തിലേതടക്കം രാജ്യത്തെ 531 ജില്ലകളില്‍ പ്രാദേശിക നിരീക്ഷണസമിതികളുണ്ടാക്കും. തൊഴിലുടമ, തൊഴിലാളി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് ഈ സമിതി. ഇ.എസ്.ഐ. പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളെല്ലാം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പ്രശ്‌നങ്ങള്‍ സമയത്ത് പരിഹരിക്കാനും സമിതി സഹായിക്കുമെന്നാണു വിലയിരുത്തല്‍.