ഈ ലോകത്ത് തനിച്ചായിട്ടും ഇന്ത്യയെ മുഴുവന്‍ തന്റെ കുടുംബമായി കണ്ട് മുഴുവൻ സമ്പാദ്യവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി ദേവകിയെന്ന അറുപതുകാരി

April 10, 2020 0 By Editor

ഡെറാഡൂണ്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്ത് ഉത്തരാഖണ്ഡ് സ്വദേശിനിയായ 60കാരി ദേവകി ഭണ്ഡാരി.

ഗൗച്ചറിലാണ് ദേവകിയുടെ വീട്.വിവാഹം കഴിഞ്ഞെങ്കിലും ദേവകിക്ക് മക്കളില്ല. എട്ടുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ കൂടി വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട ദേവകിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് പെന്‍ഷനും എല്ലാം ചേര്‍ന്നുള്ള ആയുഷ്കാല സമ്പാദ്യമാണ് ഈ പണം. തനിക്ക് വളരെ പരിമിതമായ ചെലവുകളെ ഉള്ളൂ എന്നും ഈ പണം ആവശ്യക്കാര്‍ക്ക് ഉപകരിക്കട്ടെയെന്നുമാണ് ദേവകി പറഞ്ഞത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അടക്കം നിരവധി പ്രമുഖര്‍ ദേവകിയുടെ സന്മനസ്സിനെ പ്രകീര്‍ത്തിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
‘ഈ ലോകത്ത് തനിച്ചായിരിക്കുമ്ബോഴും ദേവകി ഇന്ത്യയെ മുഴുവന്‍ തന്റെ കുടുംബമായാണ് കണ്ടത്. അനുകരണീയമായ ഒരു മാതൃക അവര്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു. അവര്‍ ഒരു പ്രചോദനമാണ്. കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് അവരുടെ നിസ്വാര്‍ഥമായ ഈ പ്രവര്‍ത്തി കരുത്തുപകരും.’- ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam