കോവിഡ്19; ഖത്തറിൽ  ഒരാള്‍കൂടി മരിച്ചു

കോവിഡ്19; ഖത്തറിൽ ഒരാള്‍കൂടി മരിച്ചു

April 22, 2020 0 By Editor

ദോഹ: ഖത്തറില്‍ കോവിഡ്​ ബാധിച്ച്‌​ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 55 വയസ്സുള്ള പ്രവാസിയാണ്​ മരിച്ചതെന്ന്​ ബുധനാഴ്​ച പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച്‌​ 23നാണ്​ ഇദ്ദേഹത്തെ​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഇതോടെ ആകെ മരണം പത്തായി. ബുധനാഴ്​ച 608 പേര്‍ക്കുകൂടി പുതുതായി രോഗം സ്​ഥിരീകരിച്ചു​. 75 പേർക്കാണ് രോഗം ഭേദമായത്.