കോവിഡ് ബാധിതരായ ഭീകരരെ  പാകിസ്ഥാൻ ജമ്മുകാശ്മീരിലേക്കയക്കുന്നതായി ഡി.ജി.പി

കോവിഡ് ബാധിതരായ ഭീകരരെ പാകിസ്ഥാൻ ജമ്മുകാശ്മീരിലേക്കയക്കുന്നതായി ഡി.ജി.പി

April 22, 2020 0 By Editor

ശ്രീനഗര്‍ : കോവിഡ് 19 ബാധിതരായ ഭീകരരെ ജമ്മു കാശ്മീരിലേക്ക് അയക്കുകയാണ് പാകിസ്ഥാനെന്ന് ഡി.ജി.പി ദില്‍ബാഗ് സിംഗ്. പാക് അധീന കശ്മീരിലെ ഭീകര താവളങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും വൈറസ് വ്യാപനം രൂക്ഷമാണെന്നാണ് വിവരം.
കശ്മീരിലെ ജനങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാക്കുക എന്നതാണ് ഭീകരരുടെ ലക്ഷ്യമെന്ന് അറിയാൻ കഴിയുന്നതായി ഡി.ജി.പി പറഞ്ഞു. കോവിഡ് 19 വ്യാപനത്തിനുള്ള സാദ്ധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദില്‍ബാഗ് സിംഗ് മുന്നറിയിപ്പ് നല്‍കി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam