കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകയുടെ പരാതിയിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അശ്ലീല സന്ദേശമയച്ച യുവാവ് അറസ്​റ്റില്‍

കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകയുടെ പരാതിയിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അശ്ലീല സന്ദേശമയച്ച യുവാവ് അറസ്​റ്റില്‍

May 18, 2020 0 By Editor

തേഞ്ഞിപ്പലം: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് പിടിയില്‍. പെരുവള്ളൂര്‍ പറമ്പിൽ പീടിക വടക്കീല്‍മാട് പുറായില്‍ ആഷിഫിനെയാണ് (25) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.സ്ത്രീകളുടെ പേരില്‍ ഉണ്ടാക്കിയ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച്‌ പെണ്‍കുട്ടികളെ സൗഹൃദ പട്ടികയിലാക്കുകയും മെസഞ്ചറിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നതാണ് ഇയാളുടെ രീതിയെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകയുടെ പരാതിയിലാണ് അറസ്റ്റ്.ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam