യാത്രക്കാരെ കുത്തിനിറച്ച്‌ കണ്ണൂരില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു

യാത്രക്കാരെ കുത്തിനിറച്ച്‌ കണ്ണൂരില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു

May 25, 2020 0 By Editor

കണ്ണൂര്‍ : സാമൂഹിക അകലം ലവലേശം പോലും ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച്‌ കണ്ണൂരില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മണക്കടവ്-തളിപറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദ്വാരക ബസാണ് ആലക്കോട് ടൗണില്‍ വെച്ച്‌ പൊലീസ് പിടികൂടിയത്. വയോധികര്‍ ഉള്‍പ്പെടെ അൻപതിലധികം യാത്രക്കാരാണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ബസിലുണ്ടായിരുന്നത്. ബസ് ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam