ചൈനീസ്​ അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണവിധേയം -കരസേന മേധാവി

ചൈനീസ്​ അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണവിധേയം -കരസേന മേധാവി

June 13, 2020 0 By Editor

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന്​ കരസേന മേധാവി ജനറല്‍ മനോജ്​ മുകന്ദ്​ നരവനെ. ചൈനയുമായി ഉന്നതതലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊപ്പം പ്രാദേശികതലത്തിലും ഇത്​ വ്യാപിപ്പിക്കും. ഒരേ കമാന്‍ഡിലുള്ള സൈനിക ഉദ്യോഗസ്ഥരുമായിട്ടാവും ചര്‍ച്ചകള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്​നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷ. എല്ലാം നിയന്ത്രണവിധേയമാ​ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്​ചയും ഇന്ത്യ-ചൈന​ സൈനികര്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന്​ കരസേന മേധാവി അറിയിച്ചിരിക്കുന്നത്​.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam