മഞ്ചേരിയിൽ രണ്ടാമത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുറന്നു

മഞ്ചേരിയിൽ രണ്ടാമത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുറന്നു

August 29, 2020 0 By Editor

മഞ്ചേരി : മഞ്ചേരിയിലെ രണ്ടാമത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം മഞ്ചേരി നോബിൾ സ്‌കൂൾ ആൻഡ് കോളജ് കാമ്പസിൽ തുടങ്ങി. 1000 കിടക്കൾ ഒരുക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ആദ്യഘട്ടത്തിൽ 200 കിടക്കകളാണ് സജ്ജമാക്കിയത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ശുചിത്വമിഷൻ, ആരോഗ്യവകുപ്പ്, കുടുംബശ്രീ, മഞ്ചേരി നഗരസഭ, മെഡിക്കൽകോളേജ് എന്നിവയുടെ സഹകരണത്തിലാണ് ചികിത്സാകേന്ദ്രം തുടങ്ങുന്നത്.നഗരസഭയുടെ മേൽനോട്ടത്തിലുള്ള മുട്ടിപ്പാലം കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 70 പേരും ചികിത്സയിലുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ർധിച്ചതോടെയാണ് പുതിയ ചികിത്സാകേന്ദ്രം തുടങ്ങിയത്.