മലപ്പുറം വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിക്ഷേപകര്‍

October 1, 2020 0 By Editor

മലപ്പുറം വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്. ബാങ്ക് ഉന്നതരുടെ അറിവില്ലാതെ തട്ടിപ്പ് നടത്താന്‍ ആകില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. 2019 ലാണ് ബാങ്കില്‍ മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നത്.വര്‍ഷങ്ങളോളം ഗള്‍ഫില്‍ പണി എടുത്തും നാട്ടില്‍ കച്ചവടം നടത്തിയും സ്വരുക്കൂട്ടി ബാങ്കില്‍ നിക്ഷേപിച്ച പണത്തിനാണ് സാധാരണക്കായ പാവങ്ങള്‍ കാത്തിരിക്കുന്നത്. ഓരോ തവണയും പണം ആവശ്യപ്പെട്ട് ബാങ്കില്‍ എത്തുമ്പോള്‍ അതികൃതര്‍ ഒഴിഞ്ഞ് മാറുകയാണെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. നിലവില്‍ ബാങ്ക് സജീവമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ആശങ്ക ഉണ്ടെന്നും ഇവര്‍ ചുണ്ടിക്കാട്ടുന്നു.ബാങ്കിലെ തട്ടിപ്പ് നടന്ന് വര്‍ഷം രണ്ട് തികയുമ്പോഴും അന്വേഷണം ഇഴിഞ്ഞ് നീങ്ങുകയാണ്. കൊവിഡ് കാലത്ത് മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ വലിയ പ്രയാസത്തിലാണെന്നും നിക്ഷേപിച്ച തുക ഉടന്‍ തിരിച്ച് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നു.