സ്വർണവിലയിൽ ഇന്ന് വർധന

സ്വർണവിലയിൽ ഇന്ന് വർധന

August 20, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണ വില ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമായി. തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സ്വർണ വിലയിൽ വ്യാഴാഴ്ച ഇടിവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായിരുന്നു ഇന്നലെ.

ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റ് മാസത്തിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 36000 രൂപ. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് വര്‍ധിക്കുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ദേശീയതലത്തിലും സ്വർണത്തിന് നേട്ടമുണ്ടായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 117 രൂപ കൂടി 47,286 രൂപയായി. വെള്ളിയുടെ വില 0.10 ശതമാനം (64 രൂപ) വർധിച്ച് കിലോയ്ക്ക് 62,197 രൂപയായി. രാജ്യാന്തര വിപണയിലും സ്വർണവിലയിൽ വലിയ മാറ്റമില്ല. സ്വർണത്തിന്റെ ട്രോയ് ഔൺസ് വില 1780 ഡോളറായി. യുഎസ് സ്വർണത്തിന് ഔൺസിന് 1782.40 ഡോളറായി.