മിഠായിതെരുവിലെ തീപിടുത്തം; റിപ്പോർട്ട് തേടിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

മിഠായിതെരുവിലെ തീപിടുത്തം; റിപ്പോർട്ട് തേടിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

September 11, 2021 0 By Editor

കോഴിക്കോട് മിഠായിതെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഫയർഫോഴ്‌സിനോട് റിപ്പോർട്ട് തേടിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടയ്ക്കിടെ തീ പിടുത്തമുണ്ടാകുന്നത് അന്വേഷിക്കും. ശാശ്വത പരിഹാരം കാണും. അശാസ്ത്രീയമായി സാധനങ്ങൾ സൂക്ഷിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.കോഴിക്കോട് പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെ.ആർ. ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്.