തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് കുടുംബത്തിലെ കുട്ടി ഉൾപ്പെടെ നാല് പേരുടെ കേൾവിക്ക് തകരാർ; വളർത്തു നായ പ്രതികരിക്കുന്നില്ലെന്നും വീട്ടുകാർ

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് കുടുംബത്തിലെ കുട്ടി ഉൾപ്പെടെ നാല് പേരുടെ കേൾവിക്ക് തകരാർ; വളർത്തു നായ പ്രതികരിക്കുന്നില്ലെന്നും വീട്ടുകാർ

April 19, 2022 0 By Editor

തിരുവനന്തപുരം: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേൾവിക്ക് തകരാർ സംഭവിച്ചു. ഒമ്പതു വയസുകാരനായ കുട്ടിക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. തേരിവിള വീട്ടിൽ സാംബശിവൻ, മകൻ സുരേഷ്, മരുമകൾ സദാംബിക, ചെറുമകൻ അനീഷ്(9) എന്നിവർക്കാണ് കേൾവിത്തകരാറുണ്ടായത്. വലിയൊരു തീഗോളം വീട്ടിൽ പതിച്ച പ്രതീതിയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

കാട്ടാക്കടയ്ക്ക് സമീപം മലപ്പനംകോട്ടാണ് സംഭവം. ഇന്നലെ രാത്രി 8.30നാണ് ഇടിമിന്നൽ ഉണ്ടായത്. ഇടിമിന്നലിനു ശേഷം വളർത്തു നായ പ്രതികരിക്കുന്നില്ലെന്നും വീട്ടുകാർ പറയുന്നു. നായയുടെ കേൾവി നഷ്ടപ്പെട്ടതായാണ് സംശയമെന്നും വീട്ടുകാർ പറയുന്നു.

വീടിൻറെ ജനാലച്ചില്ലുകൾ പൊട്ടി, ചുവരുകളിൽ പലേടത്തും വിള്ളലുമുണ്ട്. വയറിംഗും ഉപകരണങ്ങളും കത്തിയപ്പോഴുണ്ടായ പുകയിൽ കാഴ്ച മറയുകയും ഒന്നും കേൾകാൻ പറ്റാത്ത അവസ്ഥയിലുമായി എന്നാണ് കുടുംബം പറയുന്നത്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവീട്ടുകാരാണ് പിന്നീട് ഇവർക്ക് തുണയായത്. തുടർന്ന് ജനപ്രതിനിധികളെത്തി എല്ലാവരെയും വിളപ്പിൽശാല ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കേൾവിക്കു തകരാർ ഉള്ളതായി കണ്ടെത്തിയത്.