കോഴിക്കോട്: സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് റെയിൽ പാളത്തിലാണ് അപകടം. പെൺകുട്ടി കരുവൻതിരുത്തി സ്വദേശിനിയായ നഫാത്ത് ഫത്താഹാണെന്ന് (16) തിരിച്ചറിഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കോയമ്പത്തൂർ-ബെംഗളൂരു പാസഞ്ചർ ട്രെയിനാണ് ഇരുവരെയും തട്ടിയതെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയെ ബേപ്പൂർ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published.