കോഴിക്കോട് കൂളിമാട് നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു

കോഴിക്കോട് കൂളിമാട് നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു

May 16, 2022 0 By Editor

കോഴിക്കോട് കൂളിയാട് നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീം തകര്‍ന്നുവീണു. ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ പരസ്പരം ബന്ധിപ്പിച്ചാണ് പാലം പണിയുന്നത്. പാലം പണി തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. ഊരാളുങ്കലിനാണ് നിര്‍മാണത്തിന്റെ ചുമതല.

മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകള്‍ക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തി തുടങ്ങിയത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറില്‍ മലപ്പുറം ഭാഗത്തായും പാലത്തിന്റെ തൂണുകള്‍ക്ക് വേണ്ടിയുള്ള പൈലിങ് നടത്തി ഐലന്‍ഡും സ്ഥാപിച്ചിരുന്നു. പ്രവൃത്തി പുരോഗമിക്കവേ പുഴയിലെ ശക്തമായ ഒഴുക്കില്‍ ഐലന്‍ഡ് ഒലിച്ചുപോയതോടെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവെച്ചിരുന്നു. പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തി ഏറക്കുറേ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകള്‍ തകര്‍ന്നത്.