
മുംബൈ തീരത്ത് ആയുധങ്ങളുമായി അജ്ഞാത കപ്പൽ, ജാഗ്രതാ നിർദ്ദേശം
August 18, 2022Boat with weapons found maharashtra
മഹാരാഷ്ട്രയിൽ വൻ ആയുധ ശേഖരവുമായി അജ്ഞാത ബോട്ട് കണ്ടെത്തി. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ ബീച്ചിന് സമീപമാണ് ബോട്ടുകൾ കണ്ടെത്തിയത്. മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളും ബോട്ടിൽ നിന്നും കണ്ടെത്തി.
ഭീകരാക്രമണ സാദ്ധ്യത മുന്നിൽക്കണ്ട് ജില്ലയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. സംസ്ഥാന പോലീസ് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് സംഭവ സ്ഥലത്ത് എത്തി. റായ്ഗഡ് എസ്പി അശോക് ധൂധേ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ട് സ്പീഡ് ബോട്ടാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള ബോട്ടാണോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.