‘നിനക്ക് സെക്സ് വർക്കല്ലേ.. കേസ് എടുക്കാൻ പറ്റില്ല’; നടക്കാവ് സിഐക്കെതിരെ കമ്മിഷണർക്ക് പരാതി
കോഴിക്കോട്∙ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡറിനെ സിഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെ ദീപ റാണി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ലൈംഗിക തൊഴിലാളിയെന്ന്…
കോഴിക്കോട്∙ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡറിനെ സിഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെ ദീപ റാണി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ലൈംഗിക തൊഴിലാളിയെന്ന്…
കോഴിക്കോട്∙ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡറിനെ സിഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെ ദീപ റാണി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ദീപ പറഞ്ഞു.
പരിചയമില്ലാത്ത നമ്പറിൽനിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നൽകുന്നതിനാണ് ചൊവ്വാഴ്ച രാത്രി പൊലീസ് സ്റ്റേഷനിൽ പോയതെന്നു ദീപ റാണി പറഞ്ഞു. വിവശദാംശങ്ങൾ പറയുന്നതിനിടെ താൻ ട്രാൻസ്ജെൻഡർ ആണോയെന്നു സിഐ ചോദിച്ചു.
അതേയെന്നു പറഞ്ഞപ്പോൾ ഫോണിൽ വിളിച്ചത് കസ്റ്റമറായിരിക്കുമെന്നും സെക്സ് വർക്ക് ചെയ്യുന്നവർ പറയുന്നതനുസരിച്ചു കേസെടുക്കാൻ സാധിക്കില്ലെന്നു സിഐ പറഞ്ഞതായി ദീപ പറഞ്ഞു. സംഭവങ്ങൾ വിഡിയോയിൽ പകർത്തിയതും സിഐ ചോദ്യം ചെയ്തു.
സംഭവത്തിൽ വിശദീകരണവുമായി നടക്കാവ് പൊലീസ് രംഗത്തെത്തി. ടൗണിലെ ട്രാൻസ്ജെൻഡറുകൾ പതിവായി ഇത്തരത്തിലുള്ള പരാതിയുമായി സമീപിക്കാറുണ്ട്. എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. എന്നാൽ ദീപ റാണിയോട് ചില കാര്യങ്ങൾ ചോദിച്ചപ്പോൾ പ്രകോപനപരമായി പെരുമാറുകയായിരുന്നെന്ന് നടക്കാവ് പൊലീസ് പറഞ്ഞു.