പാലക്കാട് മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു

പാലക്കാട്: മകനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. നടക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍(66) ആണ് മകന്‍ മുകുന്ദന്‍(35)നെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചത്.

പ്രമേഹ രോഗിയായ മുകുന്ദന്‍ ഏറെ കാലമായി കിടപ്പിലാണ്. കാലിലെ വ്രണം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ബാലകൃഷ്ണന്‍ മുകുന്ദനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ ബന്ധുക്കള്‍ വന്ന് നോക്കുമ്പോഴാണ് സംഭവം അറിയുന്നത്.

ബാലകൃഷ്ണന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ഇളയ മകന്‍ സതീഷ് കുമാർ കോയമ്പത്തൂരിൽ റെയിൽവേ ജോലിക്കാരനാണ്. മകൾ ശ്രുതി വിവാഹിതയുമാണ്.മകനെ നോക്കാന്‍ സാധിക്കുന്നില്ലെന്ന് ബാലകൃഷ്ണന്‍ പറഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്. നെന്മാറ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story