
അയാൾ എന്നോട് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് എന്റെ ശരീരമായിരുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി !
December 4, 2022അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലും ടെലിവിഷൻ അവതാരകയുമാണ് കസ്തൂരി ശങ്കർ. അവർ തമിഴ് , തെലുങ്ക് , മലയാളം , കന്നഡ ഭാഷാ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ടിന്റി ഗൃഹലക്ഷ്മിയിൽ തുളസി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് . മദ്രാസിൽ സ്കൂൾ വിദ്യാഭ്യാസം നേടിയ താരം ഹൈസ്കൂളിൽ പഠിക്കുമ്പോൾ മോഡലിംഗ് ആരംഭിച്ചു. 1992-ൽ താരം മിസ് മദ്രാസ് പട്ടം നേടി. ആത ഉൻ കൊയിലിലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്
1991-ൽ ആതാ ഉൻ കൊയിലിലെ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ചെറിയ ബജറ്റ് തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കമൽഹാസൻ ഇൻ ഇന്ത്യൻ പോലെയുള്ള ഇതിഹാസങ്ങൾക്കൊപ്പം കൂടുതൽ മുഖ്യധാരാ സിനിമകളിലും താരം പ്രവർത്തിച്ചു.
വിവാഹശേഷം കരിയറിൽ നിന്ന് ഇടവേളയെടുത്ത് യുഎസിൽ സ്ഥിര താമസമാക്കിയിരിക്കുകയായിരുന്നു താരം. എന്നിരുന്നാലും, സഹനടിയായും ടെലിവിഷൻ അവതാരകയായും തിരിച്ചുവരാൻ താരം തീരുമാനിച്ചു. താരത്തിന്റെ ആദ്യ തിരിച്ചുവരവ് ചിത്രം മലൈ മലൈ ആയിരുന്നു.
കൂടാതെ പുതുയുഗം ടിവിക്ക് വേണ്ടി വിന വിടൈ വേട്ടൈ എന്ന ചിത്രത്തിലും പ്രവർത്തിച്ചു . ഇടയ്ക്കിടെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ഒരു കോളം എഴുതി ക്കൊണ്ടാണ് കസ്തൂരി സാമൂഹിക വിഷയങ്ങളിൽ തന്റെ ശബ്ദം ഉയർത്തുന്നത്. സിനിമയിൽ ചുവടുറപ്പിക്കാൻ വേണ്ടി ഇത്രത്തോളം മോശപ്പെട്ട അവസ്ഥകളിലൂടെ കടന്നു പോയി എന്ന് പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് കസ്തൂരി നടി ഇപ്പോൾ വെളിപ്പെടുത്തുന്നത് ഞെട്ടലോടെയാണ് ഓരോ പ്രേക്ഷകരും കേൾക്കുന്നത്. സിനിമാ മേഖലയിൽ സംവിധായകനിൽ നിന്നും നേരിട്ട അനുഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെയാണ്. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഗുരുദക്ഷിണയായി എന്നോട് സംവിധായകൻ ആവശ്യപ്പെട്ടത് എന്റെ ശരീരത്തെ ആയിരുന്നു. അയാൾ ഇടക്കിടക്ക് എന്നോട് , “ഗുരുദക്ഷിണ പലവിധത്തിൽ നൽകാൻ പറ്റുമല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു.
പിന്നീടാണ് അയാളുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലായത്. അയാൾക്ക് വഴങ്ങുന്നതിനു പകരം കിടിലൻ മറുപടി നൽകുകയാനുണ്ടായത് എന്നും താരം കൂട്ടിച്ചേർത്തു. ഇത് ഒരു ഒരൊറ്റ സംഭവമൊന്നുമല്ല. ഒരുപാട് നടിമാരുടെ ജീവിതത്തിൽ നടന്നുപോകുന്ന ഒരു കാര്യം മാത്രമാണ്. ഒരുപാട് താരങ്ങൾ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട് വളരെ ഞെട്ടലോടു കൂടെയാണ് ഓരോ സിനിമ പ്രേമികൾക്കും ഇത്തരം വാർത്തകൾ കേൾക്കാൻ കഴിയുന്നത്.