തിളച്ച കഞ്ഞിവെള്ളത്തിൽ വീണു; സഹോദരികളായ അങ്കണവാടി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ അങ്കണവാടി വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. ഷിബു, ബ്യൂട്ടികുമാരി എന്നീ സഹോദരിമാരാണ് മരിച്ചത്. അങ്കണവാടിയിൽ നിന്നും തിളച്ച വെള്ളത്തില്‍…

തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ അങ്കണവാടി വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. ഷിബു, ബ്യൂട്ടികുമാരി എന്നീ സഹോദരിമാരാണ് മരിച്ചത്.
അങ്കണവാടിയിൽ നിന്നും തിളച്ച വെള്ളത്തില്‍ വീണ് ഇരുവരെയും ഉടന്‍ തന്നെ റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചിരുന്നും. എന്നാൽ ചികിത്സയിലിരിക്കെ രണ്ടുപേരും മരിക്കുകയായിരുന്നു.
ഇളയമകള്‍ ബ്യൂട്ടികുമാരി ചൊവ്വാഴ്ച വൈകീട്ടും ഷിബു ബുധനാഴ്ചയുമാണ് മരിക്കുന്നത്. അങ്കണവാടിക്ക് സമീപത്തെ സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്ത ശേഷം കഞ്ഞിവെള്ളം പാത്രത്തില്‍ സൂക്ഷിച്ചിരുന്നു. കുട്ടികള്‍ കളിക്കുന്നതിനിടെ സ്‌കൂള്‍ ഗ്രൗണ്ടിലെ കഞ്ഞിവെള്ളത്തില്‍ വീഴുകയായിരുന്നു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി മേദിനി നഗറിലെ എംആര്‍എംസിഎച്ചില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി റിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.