അര്‍ജന്റീനയുടെ ജയത്തില്‍ മതിമറന്നു,വസ്ത്രം ഊരി അർജന്റീനന്‍ ആരാധിക; അഴിയെണ്ണുമോ? "വീഡിയോ"

ലോകകപ്പ് ഫൈനൽ മത്സരം നടന്ന ലുസെയ്‌ൽ സ്റ്റേഡിയത്തില്‍ ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിരു വിട്ടിരിക്കുകയാണ്.

ഗൊൺസാലോ മൊണ്ടിയിലിന്റെ പെനാൽറ്റി കിക്കിൽ വിജയത്തിനരികെ അര്‍ജന്റീന എത്തിയപ്പോൾ ആവേശത്തോടെ ക്യാമറയ്ക്ക് മുൻപിൽ വിവസ്ത്രയായി അർജന്റീനൻ ആരാധിക. ബ്രിട്ടിഷ് മാധ്യമമായ ബിബിസിയാണ് ഇവരുടെ ദൃശ്യം പുറത്തുവിട്ടത്. ഖത്തറിലെ കർശന നിയമങ്ങള്‍ ആരാധികയ്ക്ക് വിനയായിരിക്കുകയാണ്. രാജ്യത്ത് ശരീരപ്രദർശനം നടത്തിയാൽ പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യാം.

രാജ്യത്തെ സംസ്കാരത്തെയും നിയമങ്ങളെയും അനുസരിക്കണമെന്ന് ഖത്തർ ഭരണകൂടം കാണികൾക്ക് കർശന നിര്‍ദേശം നൽകിയിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. തോളുകളും കാൽമുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തർ നിയമം അനുശാസിക്കുന്നത്.

അതുപോലെ സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങൾ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ. ഖത്തർ വംശീയരല്ലാത്ത സ്ത്രീകൾ പക്ഷേ ശരീരം മുഴുവൻ മൂടുന്ന പർദ്ദ ധരിക്കണമെന്നില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story