
വടകരയിലെ വ്യാപാരിയുടെ കൊലപാതകം; തൃശ്ശൂർ സ്വദേശി മുഹമ്മദ് ഷഫീഖ് അറസ്റ്റിൽ
January 2, 2023കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. മോഷണം തടഞ്ഞതിനെ തുടർന്നാണ് വ്യാപാരി രാജനെ കൊലപ്പെടുത്തിയതെന്ന് ഷഫീഖ് പോലീസിന് മൊഴി നൽകി.
സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു രാജൻ 22 കാരനായ ഷഫീഖിനെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും സഹൃദത്തിലായി. ഇത് മുതലെടുത്ത് ഷഫീഖ് തൃശ്ശൂരിൽ നിന്നും വടകരയിൽ എത്തുകയായിരുന്നു. തുടർന്ന് രാജന്റെ കടയിൽ എത്തി പണം മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ചെറുത്തതോടെ രാജനെ ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
സമൂഹമാദ്ധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച ശേഷം മോഷണം നടത്തുകയാണ് ഷഫീഖിന്റെ പതിവെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ തൃശ്ശൂരും മറ്റ് ജില്ലകളിലും നിരവധി കേസുകൾ ഉണ്ട്. ഡിസംബർ 24 നായിരുന്നു രാജൻ കൊല്ലപ്പെട്ടത്. രാത്രി ഏറെ വൈകിയും രാജൻ വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് കടയ്‌ക്കുള്ളിൽ മരിച്ച നിലയിൽ രാജനെ കണ്ടത്.