മാസപ്പിറ കണ്ടില്ല; ഗൾഫിൽ റമദാൻ ഒന്ന്​ വ്യാഴാഴ്ച

ദുബൈ: ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​,…

ദുബൈ: ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​.

ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ്​ രാജ്യങ്ങൾക്ക്​ ഒപ്പമായിരിക്കും വ്രതാരംഭം. നാലു വർഷത്തിനിടെ പൂർണമായും കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ്​ ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്​.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story