EVENING KERALA NEWS പി.എസ്.സി അറിയിപ്പുകൾ 7-10-2023
കായികക്ഷമത പരീക്ഷ തിരുവനന്തപുരം: അഗ്നിശമന വകുപ്പിൽ സ്റ്റേഷൻ ഓഫിസർ (ട്രെയിനി) (കാറ്റഗറി നമ്പർ 93/2020) തസ്തികയിലേക്ക് 11, 12 തീയതികളിൽ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ…
കായികക്ഷമത പരീക്ഷ തിരുവനന്തപുരം: അഗ്നിശമന വകുപ്പിൽ സ്റ്റേഷൻ ഓഫിസർ (ട്രെയിനി) (കാറ്റഗറി നമ്പർ 93/2020) തസ്തികയിലേക്ക് 11, 12 തീയതികളിൽ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ…
കായികക്ഷമത പരീക്ഷ
തിരുവനന്തപുരം: അഗ്നിശമന വകുപ്പിൽ സ്റ്റേഷൻ ഓഫിസർ (ട്രെയിനി) (കാറ്റഗറി നമ്പർ 93/2020) തസ്തികയിലേക്ക് 11, 12 തീയതികളിൽ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
ഉദ്യോഗാർഥികൾ സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫിസറിൽനിന്ന് നേടിയ മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്തശേഷം അസ്സലുമായി ഗ്രൗണ്ടിൽ ഹാജരാകേണ്ടതാണ്. കായികക്ഷമത പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അന്നേദിവസം പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും.
ജയിൽ വകുപ്പിൽ അസിസ്റ്റൻറ് പ്രിസൺ ഓഫിസർ (പട്ടികജാതി/പട്ടികവർഗം) (166/2022) തസ്തികയിലേക്ക് 11ന് രാവിലെ 5.00ന് മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും. കായികക്ഷമത പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നേദിവസം പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും.
അഭിമുഖം
തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (739/2021) തസ്തികയിലേക്ക് 13, 18, 19, 20 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546447.
പ്രമാണപരിശോധന
തിരുവനന്തപുരം: കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടർ (കാറ്റഗറി നമ്പർ 138/2021) തസ്തികയിലേക്ക് 2023 ഒക്ടോബർ 11 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫിസിൽവെച്ച് പ്രമാണപരിശോധന നടത്തും.
എഴുത്തുപരീക്ഷ
തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലെക്ചറർ ഇൻ കൊമേഴ്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (384/2022, 385/2022) തസ്തികയിലേക്ക് 16ന് രാവിലെ 10.00 മുതൽ ഉച്ചക്ക് 12.30 വരെ എഴുത്തുപരീക്ഷ നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലെക്ചറർ ഇൻ പ്ലാനിങ് മാനേജ്മെൻറ് ആൻഡ് ഫീൽഡ് ഇൻററാക്ഷൻ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (378/2022, 379/2022) തസ്തികയിലേക്ക് 17 ന് രാവിലെ 10.00 മുതൽ ഉച്ചക്ക് 12.30 വരെ എഴുത്തുപരീക്ഷ നടത്തും.
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലെക്ചറർ ഇൻ വൊക്കേഷനൽ എജുക്കേഷൻ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (370/2022, 371/2022) തസ്തികയിലേക്ക് 11 ന് രാവിലെ 10.00 മുതൽ ഉച്ചക്ക് 12.30 വരെ എഴുത്തുപരീക്ഷ നടത്തും.