'ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു';ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ചരിത്രനിമിഷമാണെന്നാണ് മോദി വിശേഷിപ്പിച്ചത്. ഈ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.…
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ചരിത്രനിമിഷമാണെന്നാണ് മോദി വിശേഷിപ്പിച്ചത്. ഈ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.…
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ചരിത്രനിമിഷമാണെന്നാണ് മോദി വിശേഷിപ്പിച്ചത്. ഈ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ സംഘത്തിന് ഗംഭീര വരവേല്‍പ്പ് നല്‍കി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
'ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുന്നു. 100 മെഡലുകളെന്ന നാഴികക്കല്ലില്‍ എത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍. ഈ ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച നമ്മുടെ അത്‌ലറ്റുകളെ ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. അവരുടെ വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും നമ്മുടെ ഹൃദയങ്ങളില്‍ അഭിമാനം നിറയ്ക്കുകയും ചെയ്തു. പത്തിന് നാട്ടിലേക്ക് തിരികെയെത്തുന്ന നമ്മുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തിനെ വരവേല്‍ക്കാനും അത്ലറ്റുകളുമായി സംവദിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്', മോദി ട്വിറ്ററില്‍ കുറിച്ചു.
LATEST INDIA / NATIONAL NEWS IN MALAYALAM