ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയിലെ ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്‌

കൊച്ചി : ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്. കഴിഞ്ഞ വര്‍ഷത്തെ 69þmw സ്ഥാനത്തു നിന്ന് 19 സ്ഥാനങ്ങള്‍…

കൊച്ചി : ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്. കഴിഞ്ഞ വര്‍ഷത്തെ 69þmw സ്ഥാനത്തു നിന്ന് 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇത്തവണ ജോയ് ആലുക്കാസ് 50þmw സ്ഥാനത്ത് എത്തിയിരിക്കുന്നത്. 4.4 ബില്ല്യണ്‍ ഡോളര്‍ ആസ്തിയാണ് നിലവില്‍ അദ്ദേഹത്തിലുള്ളത്.

സംരംഭകത്വ മികവോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ജോയ് ആലുക്കാസിന്റെ നേതൃത്വപാടവങ്ങളിലൂടെ ഇന്ത്യയിലെ ജ്വല്ലറി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. മള്‍ട്ടിപ്പിള്‍- സ്റ്റോര്‍ റീട്ടെയില്‍, ഓര്‍ഗനൈസ്ഡ് റീട്ടെയിലിംഗ് ഓപ്പറേഷന്‍, ലാര്‍ജ് ഫോര്‍മാറ്റ് സ്‌റ്റോറുകള്‍ തുടങ്ങിയ നൂതനമായ ആശയങ്ങള്‍ അവതരിപ്പിച്ച് ആഗോളതലത്തില്‍ ഇന്ത്യന്‍ ജ്വല്ലറിയുടെ ചരിത്രത്തില്‍ മാറ്റം കുറിക്കാന്‍ ജോയ് ആലുക്കാസിനായി. 2022ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജ്വല്ലറി മേഖലയുടെ 38 ശതമാനം സംഘടിത മേഖലയ്ക്ക് കീഴിലാണ്, 2026 ഓടെ ഇത് 47 ശതമാനായി ഉയരുമെന്നാണ് പ്രതീക്ഷ.

joy-alukas-named-richest-jeweler-in-forbes-india-rich-list

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story