നിക്ഷേപകര്‍ക്ക് ആശ്വാസം; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ നാളെ മുതല്‍ പിന്‍വലിക്കാം
തൃശൂര്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക. കരുവന്നൂര്‍…

തൃശൂര്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക.
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായത്. 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാനാണ് ബാങ്ക് അനുമതി നല്‍കിയത്. 50000 രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുക നവംബര്‍ 11 മുതലാണ്.
നവംബര്‍ 20ന് ശേഷം 50000 രൂപ വരെയുള്ള സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളും പിന്‍വലിക്കാന്‍ സാധിക്കും. 23,688 സേവിങ്‌സ് ബാങ്ക് നിക്ഷേപകരില്‍ 21, 190 പേര്‍ക്കും പൂര്‍ണമായി നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. പലിശ അടക്കം 509 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ടെന്നും ബാങ്ക് അറിയിച്ചു. ഇതില്‍ 80 കോടി രൂപ തിരികെ ലഭിച്ചു. ഇതില്‍ 76 കോടി രൂപ നിക്ഷേപകര്‍ക്ക് നല്‍കിയതായും ബാങ്ക് അറിയിച്ചു.
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായത്. 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാനാണ് ബാങ്ക് അനുമതി നല്‍കിയത്. 50000 രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുക നവംബര്‍ 11 മുതലാണ്.
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല