
ജീരകസോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവം; നിർമാണ കമ്പനി താൽക്കാലികമായി അടച്ചുപൂട്ടി
December 6, 2023 0 By EditorKohikode : തിരുവമ്പാടി: ജീരകസോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ഭക്ഷ്യസുരക്ഷ വിഭാഗവും ആരോഗ്യ വകുപ്പും. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ജീരകസോഡ നിർമാണ യൂനിറ്റിൽ പരിശോധന നടത്തി.
തിരുവമ്പാടി അങ്ങാടിക്കു സമീപം പ്രവർത്തിക്കുന്ന സ്ഥാപനം താൽക്കാലികമായി അടപ്പിച്ചതായി തിരുവമ്പാടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. എ.പി. അനു പറഞ്ഞു. നിർമാണ യൂനിറ്റിന് നോട്ടീസ് നൽകിയതായും അവർ പറഞ്ഞു
മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയിൽനിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സതേടി. രാത്രി എട്ടരയോടെ തട്ടുകടയിൽ എത്തിയ വിനായക് ജീരകസോഡ വാങ്ങിക്കുടിക്കുന്ന സമയത്ത് രുചിവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ സോഡക്കുപ്പി പരിശോധിച്ചപ്പോഴാണ് എലി ചത്തുകിടക്കുന്നത് കണ്ടത്. തുടർന്ന് വിനായക് സുഹൃത്തുക്കളെ വിവരമറിയിച്ചു. അതേസമയം, ജീരകസോഡ പൊട്ടിച്ചുനൽകിയെങ്കിലും എലി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് കടയുടമ പറഞ്ഞു.
തിരുവമ്പാടിയിലെ മുഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള തയ്യിൽ സോഡ നിർമാണ യൂനിറ്റിനെതിരെയാണ് നടപടി. പരിശോധനയിൽ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പൊളിഞ്ഞ സീലിങ് മാറ്റണമെന്നും നിലത്ത് ടൈൽ പാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സംഭവം നടന്നത് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലാണെങ്കിലും മുക്കം നഗരസഭയിലും നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. ചത്ത എലിയെ കണ്ടെത്തിയ കമ്പനിയുടെ ജീരകസോഡകളുള്ള നഗരസഭ പരിധിയിലെ കടകളിൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയതായി നഗരസഭ ചെയർമാൻ പി.ടി. ബാബു അറിയിച്ചു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല