രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണെന്ന് ബൃന്ദ പറഞ്ഞു. രാമക്ഷേത്ര…
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണെന്ന് ബൃന്ദ പറഞ്ഞു. രാമക്ഷേത്ര…
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണെന്ന് ബൃന്ദ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചിരുന്നു.
രാഷ്ട്രീയത്തെ മതവുമായി കൂടിക്കുഴയ്ക്കരുതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണ്. ജനങ്ങളുടെ മതവികാരത്തെ സിപിഎം മാനിക്കുന്നു. എന്നാല്‍ അതിനെ രാഷ്ട്രീയവുമായി ചേര്‍ക്കുന്നതിനോട് യോജിപ്പില്ല- ബൃന്ദ പറഞ്ഞു.
രാഷ്ട്രീയ അജന്‍ഡയെ മുന്നോട്ടുകൊണ്ടുപോവുന്നതിന് മതത്തെ ആയുധമാക്കുന്നത് ശരിയല്ല. ഇപ്പോള്‍ നടക്കുന്നത് തികച്ചും രാഷ്ട്രീയമായ കാര്യമാണ്. രാഷ്ട്രീയവും മതവും രണ്ടായിത്തന്നെ ഇരിക്കേണ്ട കാര്യങ്ങളാണ്.
അയോധ്യയിലെ ചടങ്ങ് സിപിഎം ബഹിഷ്‌കരിക്കുകയല്ല. മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.