കണ്ണൂരിൽ കാട്ടാനയുടെ ആക്രമണം: മാവോയിസ്റ്റ് സംഘാംഗത്തിന്  പരിക്ക്

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണം: മാവോയിസ്റ്റ് സംഘാംഗത്തിന് പരിക്ക്

February 16, 2024 0 By Editor

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ മാവോയിസ്റ്റ് സംഘാംഗത്തിന് പരുക്ക്. കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിയ ഒൻപതംഗ മാവോയിസ്റ്റ് സംഘത്തെയാണു കാട്ടാന ആക്രമിച്ചത്. സംഘത്തിലെ കർണാടക ചിക്കമഗളൂരു സ്വദേശി സുരേഷിന് കാലിനു പരുക്കേറ്റു. സുരേഷിനെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നുകളഞ്ഞതായാണു വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.