വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് 22കാരനു വധശിക്ഷ
ന്യൂഡല്‍ഹി: വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് 22കാരനു വധശിക്ഷ. പാകിസ്താനില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തിലാണ് വിദ്യാര്‍ത്ഥിയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രായപൂർത്തിയാകാത്ത 17 വയസ്സുള്ള മറ്റൊരു വിദ്യാർത്ഥിക്ക് ജീവപര്യന്തം തടവ് വിധിച്ചതായും റിപ്പോർട്ടുണ്ട്.
മതനിന്ദയ്ക്ക് പാകിസ്താനില്‍ വധശിക്ഷയാണ് ലഭിക്കുക. എന്നാല്‍ അതിന്റെ പേരില്‍ ഇതുവരെ ആരേയും ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടില്ല. 2022ല്‍ ലാഹോറിലെ പാകിസ്താൻ ഫെഡറല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്‌ഐഎ) സൈബർ ക്രൈം യൂണിറ്റ് നല്‍കിയ പരാതിയെ തുടർന്നാണ് വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തത്. മൂന്ന് വ്യത്യസ്ത മൊബൈല്‍ ഫോണ്‍ നമ്പറുകളില്‍ നിന്നാണ് വീഡിയോകളും ഫോട്ടോകളും ലഭിച്ചതെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.