സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ സ്ത്രീയുള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിജാപുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടല്‍ നടന്ന ചികുര്‍ഭട്ടി, പുഷ്പക ഗ്രാമങ്ങളിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തുകയാണെന്ന് ബസ്തര്‍ റേഞ്ച് ഐജി സുന്ദര്‍രാജ് പി പറഞ്ഞു.

"പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), എലൈറ്റ് യൂണിറ്റ് കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍) എന്നി സംഘങ്ങള്‍ ഓപ്പറേഷനിലുണ്ടായിരുന്നു.

ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഐജി പറഞ്ഞു. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും കാട്ടില്‍ ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി തിരച്ചില്‍ തുടരുകയാണെന്നും ഐജി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story