കെ സുധാകരനെതിരെ കൂടോത്രമെന്ന് ആരോപണം; കണ്ണൂരിലെ വസതിയിൽ നിന്നും അവശിഷ്ടങ്ങൾ പുറത്തെടുത്തു

കെ സുധാകരനെതിരെ കൂടോത്രമെന്ന് ആരോപണം; കണ്ണൂരിലെ വസതിയിൽ നിന്നും അവശിഷ്ടങ്ങൾ പുറത്തെടുത്തു

July 4, 2024 0 By Editor

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താൻ കൂടോത്രമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻറെ കണ്ണൂരിലെ വസതിയിൽ നിന്ന് നിരവധി വസ്തുക്കൾ കണ്ടെടുത്തത് .പോലീസ് സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തുടർന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കൾ പുറത്തെടുത്തത്.

സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷൻ്റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുൻ താമസ സ്ഥലത്തിനും പുറമേ ഡൽഹിയിലെ നർമ്മദ ഫ്ലാറ്റിൽ നിന്നും തകിടുകൾ കണ്ടെടുത്തു.