പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

കൊച്ചി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം…

കൊച്ചി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടര വർഷം മുമ്പാണ് ഇവർ പറവൂറിൽ താമസം തുടങ്ങിയത്.

എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് ചില മാനസിക പ്രശ്നങ്ങൾ വനജയ്ക്ക് ഉണ്ടായിരുന്നതായി പറയുന്നു. ഇതുമൂലം ഇവർക്കിടയിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ദമ്പതികൾക്ക് രണ്ടു പെൺമക്കളാണ് ഉള്ളത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story