പാലക്കാട് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികള്‍ക്ക് പരിക്ക്

പാലക്കാട് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികള്‍ക്ക് പരിക്ക്

July 18, 2024 0 By Editor

പാലക്കാട്: പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെ എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേരാമംഗലം- മലമ്പുഴ കനാലിലേക്കാണ് ബസ് മറിഞ്ഞത്.

ഇരുപത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കുകളോടെ കുട്ടികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടസമയം ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ല.