
സ്‌കൂൾബസിറങ്ങി റോഡ് മുറിച്ചുകടക്കവേ, അതേ ബസ് തട്ടി ആറുവയസുകാരി മരിച്ചു
July 25, 2024പാലക്കാട്: മണ്ണാർക്കാട് സ്‌കൂൾബസിറങ്ങി റോഡ് മുറിച്ചുകടക്കവേ അതേ ബസ് തട്ടി ആറുവയസുകാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 3.30നാണ് അപകടം നടന്നത്. വീടിനുസമീപം സ്‌കൂൾ ബസിറങ്ങി റോഡ് മുറിച്ചുകടക്കവേ, മുന്നോട്ടെടുത്ത ബസിൽതട്ടി കുട്ടി വീഴുകയും ബസ് കയറിയിറങ്ങുകയുമായിരുന്നു. കുട്ടി റോഡ് മുറിച്ച് കടക്കുന്നത് ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുന്നോട്ടെടുത്ത ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.