ചെരുപ്പിടാതെ നടന്നാല്‍

ചെരുപ്പിടാതെ നടന്നാല്‍

July 22, 2018 0 By Editor

സുരക്ഷിതമായ സ്ഥലത്ത് കുഞ്ഞുങ്ങളെ ചെരുപ്പില്ലാതെ നടത്തുന്നതാണ് ഉത്തമം. നഗ്‌നപാദരായി നടന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ടെന്ന് പഠനം.കുഞ്ഞുങ്ങളില്‍ മോട്ടോര്‍ സ്‌കില്‍സ് അതായത് ഓടാനും ചാടാനുമൊക്കെയുള്ള കഴിവ് ഒക്കെ വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ഓട്ടം പോലെയുള്ള സ്‌പോര്‍ട്‌സിലും മറ്റ് കുട്ടികളെ അപേക്ഷിച്ച് നഗ്‌നപാദരായി നടന്നുശീലിച്ച കുട്ടികള്‍ക്ക് കഴിവ് കൂടുമെന്ന് പഠനത്തില്‍ പറയുന്നു. മസിലുകളുടെ വികാസത്തിനും ഈ നഗ്‌നപാദരായുള്ള നടത്തം നല്ലതാണ്. കാലാണ് ശരീരത്തിന്റെ ഭാരം താങ്ങുന്നത്. അതിനാല്‍ ചെരുപ്പിടാതെ നടക്കുമ്‌ബോള്‍ വളരെ എളുപ്പത്തില്‍ കുഞ്ഞുങ്ങള്‍ ബാലന്‍സിങ്ങ് ശീലിക്കും. ആറ് മുതല്‍ പത്ത് വരെ വയസുള്ള കുഞ്ഞുങ്ങളിലാണ് ഇങ്ങനെ നടക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുക.കുഞ്ഞുങ്ങള്‍ക്ക് നിലത്ത് നേരിട്ട് ചവിട്ടുമ്‌ബോള്‍ സ്വന്തം ശരീരത്തെ കുറിച്ച് കൂടുതല്‍ ബോധ്യം വരും. മണ്ണിനോടും ചുറ്റുമുള്ള ലോകത്തോടും അടുപ്പം വര്‍ധിക്കും. കാലുകളുടെ ആരോഗ്യത്തിനും ഇത്തരം നടത്തം നല്ലതാണ്. കൂടുതല്‍ നേരം ഇറുങ്ങിയ ചെരുപ്പിനുള്ളില്‍ കാലുകളിരിക്കുന്നത് കാലുകളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ പറ്റുന്ന സമയങ്ങളിലെല്ലാം നഗ്‌നപാദരായി നടക്കുന്നതാണ് നല്ലത്.