മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്
മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം.…
മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം.…
മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം. പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കി. പ്രദേശത്ത് നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിലയിരുത്തി.
2018 മുതൽ പ്രദേശത്ത് ചെറുതും വലുതായ ഉരുൾപ്പൊട്ടലുണ്ടായിട്ടുണ്ട്. അതീവ ഉരുൾപൊട്ടൽ മേഖലയായാണ് മുണ്ടക്കൈ ഉൾപ്പെടുന്ന മലയോര മേഖലകളെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉരുൾപൊട്ടലുണ്ടാകുന്നതിന് 24 മണിക്കൂർ മുമ്പ് പുത്തുമലയിൽ 372.6 മില്ലീമീറ്റർ മഴ പെയ്തു.സമീപപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. 2019 ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലും മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമായി.
മുണ്ടൈക്ക ഉരുള്‍പൊട്ടലില്‍ എഴ് കി.മീ ദുരത്തോളം അവശിഷ്ടങ്ങള്‍ ഒഴുകി. കൂറ്റന്‍ പാറകഷങ്ങളും മണ്ണും ചെളിയും ദ്രുതവേഗം ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയിലാണുള്ളതെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.