അ​ഴു​കി​യ​നി​ല​യി​ൽ ക​ണ്ടത് മ​ല​യാ​ളിയുടെ മൃ​ത​ദേ​ഹം; ബന്ധുക്കൾ ഏ​റ്റു​വാ​ങ്ങാ​ത്തതിനാൽ ബം​ഗ​ളൂ​രു​വി​ൽ സം​സ്ക​രി​ച്ചു

അ​ഴു​കി​യ​നി​ല​യി​ൽ ക​ണ്ടത് മ​ല​യാ​ളിയുടെ മൃ​ത​ദേ​ഹം; ബന്ധുക്കൾ ഏ​റ്റു​വാ​ങ്ങാ​ത്തതിനാൽ ബം​ഗ​ളൂ​രു​വി​ൽ സം​സ്ക​രി​ച്ചു

February 10, 2025 0 By Editor
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഫാ​ക്ട​റി​യു​ടെ ബേ​സ്‌​മെ​ന്റി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ല​യാ​ളി​യു​ടേ​തെ​ന്ന് പൊ​ലീ​സ്. കോ​ട്ട​യം സ്വ​ദേ​ശി വി​ഷ്ണു പ്ര​ശാ​ന്തി​ന്റെ (32) മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ​നി​ല​യി​ൽ ക​ന​ക​പു​ര റോ​ഡി​ലെ ഫാ​ഷ​ൻ വ​സ്തു​ക്ക​ളു​ടെ ഫാ​ക്ട​റി ബേ​സ്‌​മെ​ന്റി​ൽ ക​ണ്ടെ​ത്തി​യ​ത്.
ഒ​ട്ടേ​റെ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വി​ഷ്ണു ഏ​താ​നും മാ​സം മു​മ്പാ​ണ് ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. പെ​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മു​റി​വു​ക​ളോ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന്റെ അ​ട​യാ​ള​ങ്ങ​ളോ ഇ​ല്ലാ​യി​രു​ന്നെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്ന് കൊ​ന​ന​കു​ണ്ഡെ പൊ​ലീ​സ് പ​റ​ഞ്ഞു.വി​ഷ്ണു​വി​ന്റെ മാ​താ​വാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ൽ ബം​ഗ​ളൂ​രു​വി​ൽ സം​സ്ക​രി​ച്ചു.