
കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം; കല്ലുകൊണ്ടുള്ള അടിയേറ്റ് എ.എസ്.ഐയുടെ തലക്ക് പരിക്ക്
February 10, 2025കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ എ.എസ്.ഐക്ക് പരിക്കേറ്റു. തൃക്കാക്കര എ.എസ്.ഐ ഷിബി കുര്യന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലുകൊണ്ടുള്ള അടിയിൽ പരിക്കേറ്റ് എ.എസ്.ഐയുടെ തലക്ക് ഏഴ് തുന്നലിടേണ്ടിവന്നു. ഇന്നലെ രാത്രിയാണ് സംഭവം.
രാത്രി മദ്യപിച്ച് വാഹനങ്ങള്‍ തടഞ്ഞ തമിഴ്നാട് സ്വദേശി ധനഞ്ജയനാണ് പൊലീസിനെ ആക്രമിച്ചത്. ഇയാളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.