
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 640 രൂപ #goldrate
February 11, 2025കോഴിക്കോട്: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വർധിച്ച് 64,480 രൂപയായി. ഇന്നലെ 63,840 രൂപയായിരുന്നു. ഗ്രാമിന്റെ വില 80 രൂപ വര്‍ധിച്ച് 8060 രൂപയായി.
ഒരാഴ്ചക്കിടെ പവൻ വിലയില്‍ 2,840 രൂപയുടെ വര്‍ധനവാണുണ്ടായത്. നിലവിൽ സർവകാല റെക്കോഡിലാണ് സ്വർണവില. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു വില.
സീസണിലെ ഉയർന്ന ഡിമാൻഡും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും യു.എസ് സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥയുമാണ് വില ഉയരാൻ കാരണം. വിലയിൽ ചാഞ്ചാട്ടത്തിന് സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതാണ് രണ്ടു ദിവസമായുള്ള സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് പിന്നില്‍.
ഈ വർഷം ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ജനുവരി 22നാണ് 60,000ൽ തൊട്ടത്. ജനുവരിയിൽ മാത്രം 4640 രൂപയാണ് പവന് വർധിച്ചത്.