
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ മൊണാലിസ
February 13, 2025കോഴിക്കോട്: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോസ്ലെ കോഴിക്കോട് എത്തുന്നു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ആഭരണ ശ്രേണിയായ മൊണാലിസ ഡയമണ്ട് കലക്ഷന്‍ അവതരിപ്പിക്കുന്നതിനായാണ് താരം എത്തുന്നത്.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ അരയിടത്തുപാലം ഷോറൂമില്‍വച്ച് ഫെബ്രുവരി 14 വെള്ളിയാഴ്ച വാലന്റൈന്‍സ് ദിനത്തില്‍ രാവിലെ 10.30 ന് ബോചെയും മൊണാലിസയും ചേര്‍ന്ന് കലക്ഷന്‍ പുറത്തിറക്കും. മൊണാലിസ ഡയമണ്ട് കലക്ഷന്‍ ആഭരണങ്ങള്‍ പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ടോടു കൂടി ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ എല്ലാ ഷോറൂമു കളിലും ലഭ്യമാണ്.