ലോറി ഉടമകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ

February 14, 2025 0 By eveningkerala

കോഴിക്കോട്: അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ. മാർച്ച് രണ്ടാം വാരം മുതൽ പണിമുടക്കിയുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ലോറി ഉടമകളുടെ സംഘടനയും സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളും അറിയിച്ചു.

ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ലോറികളുടെ മിനിമം വാടക, കിലോമീറ്റർ വാടക, ഹാൾട്ടിങ് വാടക എന്നിവ സംബന്ധിച്ചുള്ള കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കുക, ചരക്കു വാഹനങ്ങളിൽ നിന്ന് ഈടാക്കുന്ന അട്ടിക്കൂലി–മറിക്കൂലി, കെട്ടുപൈസ എന്നിവ നിർത്തലാക്കുക, ഓവർലോഡ്, ഓവർഹൈറ്റ് ലോഡ് എന്നിവ നിയന്ത്രിക്കുക, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഒഴിവാക്കുക, ടിപ്പർ ലോറികൾക്ക് ഏർപെടുത്തിയിട്ടുള്ള സമയനിയന്ത്രണം എടുത്തുകളയുക തുടങ്ങിയവ ആവശ്യങ്ങളാണ് ലോറി ഉടമകൾ സർക്കാരിനോട് ഉന്നയിച്ചിട്ടുള്ളത്.