ലിബിനയുടെ ചെവിയിൽ പാമ്പ്!! ഫാമിലി വാട്സ്ആപ്പ് ​ഗ്രൂപ്പിൽ കറങ്ങി നടക്കുന്ന തലശ്ശേരിയിലെ വീഡിയോ; യാഥാർഥ്യം ഇതാണ് ..

ലിബിനയുടെ ചെവിയിൽ പാമ്പ്!! ഫാമിലി വാട്സ്ആപ്പ് ​ഗ്രൂപ്പിൽ കറങ്ങി നടക്കുന്ന തലശ്ശേരിയിലെ വീഡിയോ; യാഥാർഥ്യം ഇതാണ് ..

February 20, 2025 0 By eveningkerala

തലശ്ശേരിയിൽ വീട്ടിലുറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ ചെവിയിൽ പാമ്പ് കയറിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. കഴിഞ്ഞ രണ്ട് ദിവസമായാണ് വാട്സ്ആപ്പ് ​ഗ്രൂപ്പികളിൽ  വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

സ്ഥലവും തീയതിയും വീട്ടുപേരും അടക്കമുളള കുറിപ്പും ദൃശ്യങ്ങൾക്കൊപ്പമുണ്ട്. ഒപ്പം വനം വകുപ്പിന്റെയും ഫയർ ഫോഴ്സിന്റെയും എന്ന തരത്തിലുള്ള നിർദ്ദേശങ്ങളും  ചേർത്തിട്ടുണ്ട്. എന്നാൽ ഇത്  വീഡിയോ വ്യാജമാണെന്നും ഇത്രയും വലിയ പാമ്പിന് മനുഷ്യന്റെ ചെവിയിൽ കടന്നു കൂടാൻ സാധിക്കില്ലെന്നും സ്നേക്ക് റെസ്ക്യൂവറും സർപ്പാ വളണ്ടിയറുമായ ബിജിലേഷ് കോടിയേരി പറഞ്ഞു.

ചെറിയ പ്രാണി കയറിയാൽ പോലും അസഹനീയമായ വേദന അനുഭവപ്പെടും. അത്തരം സ്ഥിതിയിൽ പാമ്പ് കയറുകയെന്നത് അസാധ്യമാണ്. പാമ്പിന് കയറാനോ തിരിച്ച് വരാനോ ഉള്ള അത്രയും ഇടം നമ്മുടെ ചെവിയിൽ ഇല്ല. ഇത്തരം വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല. ഇതിന് പിന്നാലുള്ളവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും ബിജിലേഷ് കോടിയേരി ആവശ്യപ്പെട്ടു.

തലശ്ശേരിയിൽ ഇത്തരം സംഭവം നടന്നിട്ടില്ലെന്നും വീഡിയോ വ്യാജമാണെന്നും ഫയർഫോഴ്സും പൊലീസ് സ്ഥിരീകരിച്ചു. മറ്റേതോ സംസ്ഥാനത്ത് റിൽസിനായി ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്താണ് നവ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നാണ് വിവരം.